Timely news thodupuzha

logo

സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു

കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.

സ്വകാര്യ സന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

മകന്‍റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റി വെച്ചാണ് യാത്ര. ‌‌

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്ര കുറിപ്പ് ഇറക്കുകയാണ് പതിവ്.

സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വന്നിട്ടില്ല. മുഖ്യമന്ത്രി എന്നാണ് തിരിച്ചു വരുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Comment

Your email address will not be published. Required fields are marked *