Timely news thodupuzha

logo

സൂ​ര്യാ​ഘാ​ത​മേ​റ്റ് 375 വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും മരിച്ചെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റു ച​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. 345 പ​ശു​ക്ക​ളും 15 എ​രു​മ​ക​ളും 15 ആ​ടു​ക​ളും 168 കോ​ഴി​ക​ളും ച​ത്ത​താ​യാ​ണ് ക​ണ​ക്ക്.

ച​ത്ത മൃ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം സൂ​ര്യാ​ഘാ​ത​മെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ൾ ച​ത്ത​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. 83 പ​ശു​ക്ക​ളും ആ​റ് എ​രു​മ​ക​ളും 11 ആ​ടു​ക​ളും 98 കോ​ഴി​ക​ളു​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് ച​ത്ത​ത്. ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട്ടി​ലാ​ണ്. നാ​ലു പ​ശു​ക്ക​ളാ​ണ് ച​ത്ത​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്കു​ക​ൾ ചു​വ​ടെ: തി​രു​വ​ന​ന്ത​പു​രം – പ​ശു​ക്ക​ൾ(18), ആ​ട്(ഒ​ന്ന്), കൊ​ല്ലം- പ​ശു​ക്ക​ൾ(56), എ​രു​മ(ഒ​ന്ന്), ആ​ട്(ഒ​ന്ന്), പ​ത്ത​നം​തിട്ട – പ​ശു​ക്ക​ൾ(ഏ​ഴ്), കോ​ട്ട​യം – പ​ശു​ക്ക​ൾ(11), ഇ​ടു​ക്കി – പ​ശു​ക്ക​ൾ(14), എ​റ​ണാ​കു​ളം – പ​ശു​ക്ക​ൾ(24), എ​രു​മ(അ​ഞ്ച്), തൃ​ശൂ​ർ – പ​ശു​ക്ക​ൾ(40), എ​രു​മ(മൂ​ന്ന്), മ​ല​പ്പു​റം – പ​ശു​ക്ക​ൾ(23), ആ​ട്(ര​ണ്ട്), കോ​ഴി(70), പാ​ല​ക്കാ​ട് – പ​ശു​ക്ക​ൾ(16), കോ​ഴി​ക്കോ​ട് – പ​ശു​ക്ക​ൾ(25), ക​ണ്ണൂ​ർ – പശു​ക്ക​ൾ (നാ​ല്).

Leave a Comment

Your email address will not be published. Required fields are marked *