ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്.റ്റു ഫലം പ്രസിദ്ധീകരിച്ചു. 87.98 ആണ് വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.
16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു. തിരുവനന്തപുരം 99.91, ചെന്നൈ 98.47, ബാംഗ്ലൂർ 96.95 എന്നിങ്ങനെയാണ് വിജയ ശതമാനം.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും.