Timely news thodupuzha

logo

മുട്ടം റ്റി.എച്ച്‌.എസ്.എസിൽ ഗസ്റ്റ് അധ്യാപക നിയമനം

തൊടുപുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ നിയമനം നടത്തുന്നു.

ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ(ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ബിരുദാനന്തര ബിരുദം), കംപ്യൂട്ടർ പ്രോഗ്രാമർ(ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ബി.എസ്.സി കംപ്യൂട്ടർ സയൻസ്), ഡെമോൺസ്ട്രേറ്റർ(ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ്) ഇംഗ്ലീഷ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്സ്, സോഷ്യൽ സ്റ്റഡീസ്, കെമിസ്ട്രി, കണക്ക്(ജനറൽ വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് അഥവാ എം.ഫിൽ) എന്നിങ്ങനെയാണ് ഒഴിവുകളും യോ​ഗ്യതകളും.

അർഹരായവർ ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും 17/05/2024 വൈകിട്ട് 4.00 മണിക്കു മുമ്പായി സ്കൂൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം, ഫോൺ: 04862 255755, 8547005014.

Leave a Comment

Your email address will not be published. Required fields are marked *