Timely news thodupuzha

logo

കോതമംഗലത്ത് വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്ത് റോഡിന് കുറുകെ മരം വീണു

കോതമംഗലം: പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു. വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്. വാഹന ഗതാഗതവും തടസ്സപ്പെട്ടിരുന്നു. നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി. സമാന രീതിയില്‍ ഏതു സമയത്തും കടപുഴകി വീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്. മുറിച്ചു മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *