Timely news thodupuzha

logo

ഈ പ്രാവശ്യം കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍. ഈ മാസം 31ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം.

എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയുടെ മധ്യമേഖല കടന്ന് വടക്കന്‍ മേഖലയിലേക്ക് കൂടി വ്യാപിച്ചു.

ആന്‍ഡമാനില്‍ പൂര്‍ണമായി വ്യാപിച്ച് മ്യാന്‍മര്‍ വരെയെത്തി. കേരളത്തില്‍ പ്രവചിച്ചതിലും നേരത്തേ കാലവര്‍ഷം എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് റവന്യുമന്ത്രി കെ. രാജന്‍. 2 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ജൂണില്‍ 7 ടീമുകള്‍ കൂടി എത്തും.

3,953 ക്യാംപുകള്‍ തുടങ്ങാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി. ഡാമുകളില്‍ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങില്‍ വ്യാജ പ്രചരണം ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതല്‍ സ്വീകരിക്കമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *