ഇടുക്കി: തൊടുപുഴ ഇന്ത്യന്‍ സ്‌പോട്ട് ബാഡ്മിന്റണ്‍ അക്കാദമി ഫോര്‍കോര്‍ട്ട് സ്റ്റേഡിയത്തില്‍ നടന്ന ഇടുക്കി ജില്ലാ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക് തുടര്‍ച്ചയായി ഓവറോള്‍ കിരീടം നേടി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് 186 അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു . മത്സരത്തിന്റെ അവസാനം 312 പോയിന്റുമായി തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാഡമി ഓവറോള്‍ കിരീടം ചൂടുകയായിരുന്നു.
197 പോയിന്റുമായി ഫിഫ ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.147 പോയിന്റുമായി പറപ്പിള്ളില്‍ മൂന്നാം സ്ഥാനത്ത് എത്തി. മത്സരത്തില്‍ മികവുറ്റ കളിക്കാരനുള്ള ഈ വര്‍ഷത്തെ പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡ് റോണി വിന്‍സെന്റ് കരസ്ഥമാക്കി. രണ്ട് സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈശ്വര്‍ ഷിജുവിന് യോഗത്തില്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു. കൂടാതെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റക്കാടയില്‍ ഫ്രീയായി പരിശീലനം ലഭിച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമല്‍ ബിജുവിനെയും യോഗത്തില്‍ ആദരിച്ചു.
മത്സരങ്ങത്തില്‍ വിജയിയായവര്‍ക്ക് തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ സമ്മാനദാനം നിര്‍വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ബിലീഷ് സുകുമാരന്‍ സ്വാഗതമാശംസിച്ചു. അഡ്വക്കേറ്റ് റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് രാജു തരണയില്‍ മുഖ്യപ്രഭാഷണം നടത്തി.. കേരള ബാഡ്മിന്‍ ഷട്ടില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സൈജന്‍ സ്റ്റീഫന്‍, അസോസിയേഷന്‍ അംഗങ്ങളായ ഷമീം കാസിം, സുധീഷ് കുമാര്‍ തോമസ് സേവിയര്‍, ജയ്‌സണ്‍ പി ജോസഫ് വൈസ് പ്രസിഡന്റുമാരായ ഷിജു കാവനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജയേഷ് നന്ദി രേഖപ്പെടുത്തി.