Timely news thodupuzha

logo

പ്രകൃതിയെ അറിഞ് മഴനടത്തം

കട്ടപ്പന: പ്രകൃതിയും ജൈവ സമ്പത്തും തിരിച്ചറിഞ്ഞും ചർച്ച ചെയ്തും മഴനടത്തം സംഘടിപ്പിച്ചു. കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

യാത്രയോടനുബന്ധിച്ച് എൻ.എസ്സ്.എസ്സ് വോളണ്ടിയർമാർ തയ്യാറാക്കിയ സീഡ് ബോളുകളും കാഞ്ചിയാർ അഞ്ചുരുളി വനമേഖലയിൽ നിക്ഷേപിച്ചും മന്നാൻകുടി മേഖലയിലെ അങ്കണവാടി സന്ദർശിച്ച് ഹരിത കേരളം ക്ലബ് അംഗങ്ങൾ പ്ലാസ്റ്റിക് ദുരുപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു.

പ്രോഗ്രാം ഓഫീസർ സാദിക്ക് എ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ ഉപസമിതി കൺവീനർ റോബിൻ ജോർജ്, അഖിൽ കെ ആർ,ആഷിക് സുഭാഷ്, അജിത്ത് ബാബു, എമിൽ എസ്, ശ്രീകാന്ത്, ആതിര, സൈനമോൾ, ബിജോമോൻ ബെന്നി, ജിതേഷ് കുമാർ, അതുൽ, അനന്തു മുരളി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *