തിരുവനന്തപുരം: യൂട്യൂബ് വഴി സിനിമ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചെന്നാരോപിച്ച് നടി മാല പാർവതി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകളുടെ ലിങ്കുകളുൾപ്പെടെയായിരുന്നു പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു.
കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കുമെന്നും ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നും പൊലീസ് വ്യക്തമാക്കി.