Timely news thodupuzha

logo

എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി: വെള്ളാപ്പാറ ഫോറസ്റ്റ് വൈൽഡ്‌ലൈഫ് ഓഡിറ്റോറിയത്തിൽ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ്കമ്മീഷർ കെ.എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് ജി കൃഷ്ണ(മാനേജർ, ഇടുക്കി), മുഹമ്മദ് റിയാസ്(ജനമൈത്രി, ദേവികുളം), അമൽ രാജ്(പീരുമേട്), മനൂപ്(അടിമാലി), സുനിൽ അൻ്റോ(തൊടുപുഴ), പ്രമോദ്(തങ്കമണി) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടി പി.കെ സുരേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് ജി വിജയകുമാർ സംസാരിച്ചു.

ജില്ലാ ട്രഷറർ അഭിലാഷ് കൃതജ്ഞത അറിയിച്ചു. ഇടുക്കി ജില്ലയിൽ ഡെപ്യൂട്ടി എകൈസസ് കമ്മിഷണറായി പ്രമോഷൻ ലഭിച്ച കെ.എസ് സുരേഷിനും സാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനം നേടാൻ ഇടുക്കി എക്സൈസ് സേനയെ നയിച്ച പരേഡ് കമാൻ്റൻ്റ് വി.പി മനുവിനും സംസ്ഥാന കലാകായിക മേളയിൽ മാതൃകാപരമായി ഇടുക്കി ജില്ലാ സ്പോർട്സ് ടീമിനെ നയിച്ച സ്പോർട്ട്സ് ഓഫീസർ സുനിൽ ആൻ്റോയ്ക്കും മൊമൻ്റോ നൽകി ആദരിച്ചു. ഈ വർഷത്തെ ഡയറിയും കലണ്ടർ വിതരണവും സംസ്ഥാന സെക്രട്ടറി കെ.എസ് സുരേഷ് ഇടുക്കിയ്ക്കു നൽകി പ്രകാശനം ചെയ്തു.

തുടർന്ന് നടന്ന സംഘടന തിരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻ കുമാർ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ കെ.എസ് സുരേഷ്(ഇടുക്കി ജില്ലാ പ്രസിഡൻ്റ്), പി.കെ സുരേഷ്(സെക്രട്ടറി), എം.പി പ്രമോദ്, ഇ.ഐ.ഇ.ആർ.ഒ(തങ്കമണി, വൈസ് പ്രസിഡൻ്റ്), റ്റി സബിൻ, ഇ.ഐ.ഇ.ആർ.ഒ(പീരുമേട്, ജോയിൻ്റ് സെക്രട്ടറി), കെ അഭിലാഷ്, ഇ.ഐ.ഇ.ആർ.ഒ(മൂലമറ്റം, ട്രഷറർ) തുടങ്ങിയവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ജി വിജയകുമാർ(സി.ഐ.ഇ.സി.ഒ, ഉടുമ്പൻചോല), മനുപ്(അടിമാലി), മുഹമ്മദ് റിയാസ്(ജനമൈത്രി, ദേവികുളം), വിനോദ് ജി കൃഷ്ണ(മാനേജർ, ഇ.ഡി.ഒ, ഇടുക്കി), അമൽ രാജ്(പീരുമേട്), സുനിൽ അൻ്റോ, ഇ.ഐ.ഇ.ആർ.ഒ(തൊടുപുഴ), പ്രവീൺ കുമാർ ഇ.ഐ.ഇ.ആർ.ഒ(തൊടുപുഴ) എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് സുരേഷിന്റെ നേത്യത്വത്തിൽ ഇവർ ചുമതല എറ്റെടുത്തു. ആദ്യ യോഗവും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *