ന്യൂഡൽഹി: ലോകത്തിലെ ഏ റ്റവും വലിയ ജനാധിപത്യ രാ ഷ്ട്രീയ പ്രസ്ഥാനത്തിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ത്യയുടെ രാഷ്ട്രീയ സത്തയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതി യ വിലാസത്തിലേക്കു വൈകാ തെ മാറും.
ഇന്ത്യൻ നാഷണൽ കോൺഗ്ര സിന്റെ പുതിയ ആസ്ഥാനമന്ദി രം ‘ഇന്ദിരാഗാന്ധി’ ഭവൻ ഉദ് ഘാടനത്തിനൊരുങ്ങി. ജനുവ രി 15ന് രാവിലെ 10 മണിക്ക് പുതിയ ആസ്ഥാനമന്ദിരത്തി ൻ്റെ ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെ, ലോക്സഭാ പ്രതിപക്ഷനേ താവ് രാഹുൽ ഗാന്ധി, സിപി പി ചെയർപേഴ്സൺ സോണി യ ഗാന്ധി എന്നിവർ നിർവഹി ക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോ പാൽ എംപി അറിയിച്ചു. സോ ണിയാഗാന്ധി കോൺഗ്രസ് അ ധ്യക്ഷയായിരിക്കെയാണ് നിർമാ ണം ആരംഭിച്ചത്.
കാലത്തിന നുസരിച്ച് മുന്നേറാനും പുതി യതിനെ സ്വീകരിക്കാനുമുള്ള സ മയമാണിതെന്ന് സന്തോഷവാർ ത്ത സമൂഹമാധ്യമമായ എക് സിൽ പങ്കുവെച്ച് കെ.സി വേ ണുഗോപാൽ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാ ക്കൾ. പ്രത്യേക ക്ഷണിതാക്കൾ, സിപിപി ഭാരവാഹികൾ. എഐ സിസി ഭാരവാഹികൾ, സിഇസി അംഗങ്ങൾ. പിസിസി പ്രസി ഡന്റുമാർ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ, എം.പിമാർ. മുൻ മുഖ്യമന്ത്രിമാർ. മുൻ കേന്ദ്രമന്ത്രിമാർ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. ന്യൂഡൽഹിയിലെ കോട് ല റോഡിലെ 9എ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി ഭവൻ, പാർട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഭരണപരവും സംഘട നാപരവും തന്ത്രപരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഘടനയെ രൂപപ്പെടുത്തിയ അസാധാരണമായ ഭൂതകാലത്തിൻ്റെ ഓർമകളുമായി കോൺഗ്രസ് പാർട്ടിയുടെ മുന്നോട്ടുള്ള വീക്ഷണത്തെ പ്രതി ഫലിപ്പിക്കുന്നതാണ് ഈ ഐ തിഹാസിക കെട്ടിടമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
അക്ബർ റോഡിലെ 24-ാം നമ്പർ ബംഗ്ലാവിലെ നാലരപ്പതിറ്റാണ്ടിലേറെ നീണ്ട വിലാസമാണ് ചരിത്രമാകുന്നത്. ആറ് നിലകളിലായാണു പുതിയ ഓഫിസ് മന്ദിരം. എ.ഐ.സി.സി ഭാരവാഹികൾക്കായുള്ള ഓഫിസുകൾക്ക് പുറമേ കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഗ്രസിലെ പോഷക സംഘടനകൾക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.