Timely news thodupuzha

logo

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു

മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി രമ്ട് മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്.

ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്.

തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്കാണ് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *