Timely news thodupuzha

logo

ഒ​.ആ​ർ​.എ​സി​ന്‍റെ വി​ൽ​പ​ന​യി​ൽ 20% വ​ർ​ധ​ന​വ്

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ചൂ​ടി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളു​മ്പോ​ൾ, നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ഉപയോഗിക്കുന്ന ഒ​.ആ​ർ​.എ​സി​ന്‍റെ(ഓ​റ​ൽ റീ​ഹൈ​ഡ്രേ​ഷ​ൻ സൊ​ല്യൂ​ഷ​ന്‍) വി​ൽ​പ​ന കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മെ​യ് മാ​സ​ത്തി​ൽ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​വ് ഉ​ണ്ടാ​യ​താ​യി ഫാ​ർ​മ​ട്രാ​ക്കി​ൻ്റെ ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു.

താ​പ​നി​ല ഉ​യ​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​യ​റി​ള​ക്കം. ഈ ​സാഹചര്യത്തിൽ ഒ.​ആ​ർ.​എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ഉ​ത്ത​മ​മാ​ണ്.

ഫാ​ർ​മ​ട്രാ​ക്ക് പ​ങ്കി​ട്ട ട്രെ​ൻ​ഡ് ഡാ​റ്റ അ​നു​സ​രി​ച്ച്, ഫെ​ബ്രു​വ​രി മു​ത​ൽ താ​പ​നി​ല ഉ​യ​രു​മ്പോൾ വി​പ​ണി​യി​ൽ ഒ​.ആ​ർ​.എ​സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. അ​തു​പോ​ലെ ത​ന്നെ മ​ൺ​സൂ​ൺ സ​ജ്ജ​മാ​കു​ന്ന ജൂ​ൺ, ജൂ​ല​യ് മാ​സ​ങ്ങ​ളി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ത്തും ആ​ളു​ക​ൾ ഒ​ആ​ർ​എ​സ് ഉ​പ​യോ​ഗി​ക്കു​ന്നു.

ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ വി​പ​ണി​യി​ൽ 84 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 6.8 കോ​ടി ഒ​.ആ​ർ.​എ​സ് ലാ​യ​നി വി​റ്റ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നുണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ 5.8 കോ​ടി യൂ​ണി​റ്റു​ക​ൾ 69 കോ​ടി രൂ​പയ്ക്കാണ് വിറ്റത്. ഒ​.ആ​ർ.​എ​സി​ന്‍റെ വാ​ർ​ഷി​ക വി​റ്റു ​വ​ര​വ് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഇ​ര​ട്ടി​യി​ല​ധി​കമായി വ​ർ​ധി​ച്ചു.

2020 മെ​യ് മാ​സ​ത്തെ വാ​ർ​ഷി​ക വി​റ്റു​ വ​ര​വ് 334 കോ​ടി രൂ​പ​യാ​യി​രു​ന്നു, ഇ​ത് 2024 മെ​യ് മാ​സ​ത്തി​ൽ 716 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മേ​യി​ൽ വി​റ്റു​വ​ര​വ് 583 കോ​ടി രൂ​പ​യാ​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *