ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി എം.പിമാരുടെ യോഗത്തിന് നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ച് രാജ്നാഥ് സിംഗ്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി.
തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍.ഡി.എ അംഗങ്ങള്‍ അംഗീകരിച്ചു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചതായാണ് സൂചന.
അങ്ങനെയെങ്കിൽ ഞായറാഴ്ച നടക്കുന്ന മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
യോഗത്തിനെത്തിയ മോദിയെ കയ്യടിയിലൂടെയാണ് അംഗങ്ങൾ വരവേറ്റത്. ഹോളിലേക്കെത്തിയ മോദി ഭരണ ഘടനയെ വണങ്ങി. ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും മോദിക്കൊപ്പം സദസിലുണ്ട്.