Timely news thodupuzha

logo

വയനാട്ടിൽ സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർത്ഥിയുടെ നെഞ്ചിൽ കുത്തേറ്റു

വയനാട്: റാഗിങ്ങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിനാണ്(15) പരുക്കേറ്റത്. കത്രിക കൊണ്ട് നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുക ആയിരുന്നു.

മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. പരിചയപ്പെടാനെന്ന പേരിലാണ് ശബരിനാഥിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയത്.

ചികിത്സക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *