വണ്ണപ്പുറം: പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ലയൺസ് ക്ലബ്ബ് ഓഫ് വണ്ണപ്പുറം. പ്രസിഡന്റ് ലയൺ റോബിൻ ആലക്കൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പഠനോപകരണങ്ങൾ കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് നേതാക്കളായ അഡ്വ. സജിത്ത് തോമസ്, അനീഷ് പുളിക്കൻ, ബാബു കുന്നത്തുശ്ശേരി, ജോയി കാട്ടുവള്ളി തുടങ്ങിയവരും സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
