Timely news thodupuzha

logo

ലോക്സഭാ സീറ്റ് പ്രവചനത്തിൽ തെറ്റു പറ്റിയെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽ‌ഹി: ഇനി മേലാൽ സീറ്റ് പ്രവചിക്കില്ലെന്ന് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇത്തവണ പ്രശാന്ത് കിഷോറിന്‍റെ പ്രവചനം അപ്പാടെ തെറ്റിച്ചു കൊണ്ടുള്ള ഫലമാണ് പുറത്ത വന്നത്.

2019 ആവർത്തിക്കുമെന്നും ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നുമായിരുന്നു പ്രശാന്തിന്‍റെ പ്രവചനം. ഇതോടെയാണ് പ്രവചനത്തിൽ തെറ്റു പറ്റിയെന്ന് പ്രശാന്ത് കിഷോർ തുറന്ന സമ്മതിച്ചത്.

ഇത്തവണ ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകൾ നേടുമെന്നായിരുന്നു പ്രശാന്തിന്‍റെ പ്രവചനം.എന്നാൽ ബിജെപിക്ക് 240 സീറ്റുകളിൽ ആണ് വിജയിക്കാൻ ആയത്.

അതു മാത്രമല്ല ഒറ്റയ്ക്ക ഭൂരിപക്ഷം നേടുന്നതിലും എൻഡിഎ പരാജയപ്പെട്ടു. സീറ്റുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ടായെങ്കിലും താൻ പറഞ്ഞ മറ്റു കാര്യങ്ങളെല്ലാം യാഥാർഥ്യമായെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ചെറിയ കുറവുണ്ടെന്ന് പ്രശാന്ത് കിഷോർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടികളുടെ സീറ്റ് പ്രവചിക്കാൻ തുടങ്ങിയത്.

ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ താനൊരിക്കലും അക്കങ്ങൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും പ്രശാന്ത് കിഷോർ പറയുന്നു. എൻഡിഎ ക്ക് വൻ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്ഫലമാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മുന്നേറിയത്.

Leave a Comment

Your email address will not be published. Required fields are marked *