Timely news thodupuzha

logo

നാടൻ നേന്ത്രക്കായുടെ വില ഉയർന്നു

പാലക്കാട്: വിപണിയിൽ നാടൻ നേന്ത്രക്കായുടെ വില കുതിച്ചുയരുന്നു. ഒരുമാസം മുമ്പ് കിലോയ്ക്ക് 30 രൂപ മാത്രമുണ്ടായിരുന്ന നേന്ത്രക്കായയ്ക്ക്, നിലവിൽ 60-65 രൂപവരെ വിലയെത്തി.

പ്രാദേശിക ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് കാരണം. ഉഷ്ണതരംഗം രേഖപ്പെടുത്തിയ വേനലിലും പിന്നീടുവന്ന വേനൽമഴയിലുമായി സംസ്ഥാനത്ത് 2,297 ഹെക്‌ടർ വാഴക്കൃഷിക്ക് നാശമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക്.

ഫെബ്രുവരി മുതൽ മേയ് വരെയുള്ള വേനലിൽ 1425 ഹെക്‌ടർ നശിച്ചു. 57.98 കോടി രൂപയുടെ നാശമുണ്ടായി. മെയ് ഒന്നുമുതൽ ജൂൺ അഞ്ചുവരെയുള്ള മഴയിൽ 872 ഹെക്‌ടറിൽ കൃഷിനാശവും 119 കോടി രൂപയുടെ നഷ്ടവുമുണ്ടായി.

ഓണ വിപണി ലക്ഷ്യമിട്ടറക്കിയ 30,000 ത്തോളം കർഷകർക്ക് മഴയിൽ നഷ്ടമുണ്ടായി. 638 ഹെക്‌ടറിൽ കുലച്ച വാഴകളും 234 ഹെക്‌ടറിൽ കുലയ്ക്കാത്ത വാഴകളും നിലംപൊത്തി. വയനാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെല്ലാം മഴയിൽ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെ്നനാണ് കണക്ക്.

Leave a Comment

Your email address will not be published. Required fields are marked *