ടിൻസുകിയ: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ബിനോദ് കർമാക്കർ എന്നയാളാണ് അറസ്റ്റിലായത്. അസമിലെ ടിൻസുകിയ ജില്ലയിലെ പെൻഗാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുഗോങ്പഥർ ഗ്രാമത്തിലാണ് സംഭവം.
ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ പ്രതിയായ ബിനോദ് കർമാക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ടിൻസുകിയ സിവിൽ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.