Timely news thodupuzha

logo

മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

തൊടുപുഴ: മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിലെ, ജീവിത ശൈലി രോ​ഗ നിവാരണ സമ​ഗ്ര ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭവ: യുടെയും ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ഐ.എച്ച്.ആർ.ഡിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 10ആമത് അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു.

മുട്ടം ഐ.എച്ച.ആർ.ഡി ഹാളിൽ വച്ച് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ ഉദ്ഘാടനം നിര്‍വഹിച്ചു. റ്റി.എച്ച്.എസ്.എസ് – ഐ.എച്ച്.ആർ.ഡി സ്കൂൾ പ്രിൻസിപ്പൽ ഹണി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഹോമിയോ ആശിപത്രി സൂപ്രണ്ട് ഡോ. ബിജു പി.ജി അധ്യക്ഷത വഹിച്ചു.

മുട്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഡോളി രാജു ആശംസ നേർന്നു. ആയുഷ്മാൻഭവ കൺവീനർ ജെറോം ജിയോ പി സ്വാ​ഗതവും വിദ്യാർത്ഥി പ്രതിനിധി കൃതഞ്ജതയും രേഖപ്പെടുത്തി. ഡോ. അഞ്ചൽ കൃഷ്ണൻ, കുമാരി വി എന്നിവർ യോ​ഗ പരിശാലനത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *