ആലക്കോട്: പഞ്ചായത്തിന്റെ ഇഞ്ചിയാനി – കുട്ടപ്പൻകവല റൂട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി എയർ വാൽവിൽ നിന്നും കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നു. രണ്ട് മാസത്തോളമായി നിരവധി ഇടങ്ങളിൽ വെള്ളം പാഴാകുന്നുണ്ട്. അമിതമായി വെള്ളം ഒഴുകുന്നത് മൂലം റോഡ് തകർന്നു തുടങ്ങി. ജല അതോറിറ്റിയുടെ കംപ്ലയിന്റ് സെല്ലിൽ പരാതി അറിയിച്ചിട്ടുണ്ട്. അടിയന്തിരമായിട്ട് ജല അഥോറിറ്റി പൈപ്പ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.