
തൊടുപുഴ: നാട്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് നൃത്ത വിദ്യാലയം തൊടുപുഴ അമ്പലം ബൈപ്പാസ് റോഡിലെ മോഹനീയം ടവറിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ഭാരതീയ നാട്യകലകൾ പ്രായഭേദമന്യേ എല്ലാവർക്കും പകർന്നു നൽകുമെന്നതോടൊപ്പം ശാസ്ത്രീയ നൃത്തങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയും വാടകയ്ക്ക് നൽകപ്പെടും. ഇവയുടെ വിപുലമായ ഒരു ശേഖരം തന്നെ ആളുകൾക്കായി ഒരുക്കിയിരിക്കുന്നു. നൃത്തരംഗത്ത് കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതിയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ്.