Timely news thodupuzha

logo

നെല്ലിമറ്റത്ത് സ്കൂ‌ൾ ബസിന് മുകളിൽ മരം വീണ് 5 കുട്ടികൾ മരിച്ചിട്ട് 9 വർഷമായിട്ടും മരം മുറിച്ച് മാറ്റാൻ നടപടിയായില്ല, പിന്നാലെ മറ്റൊരു അപകടവും

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം കോളനിപ്പടിയിൽ സ്കൂ‌ൾ ബസിന് മുകളിൽ മരംവീണ് അഞ്ച് കുട്ടികൾ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്‌ത അപകടം നടന്ന് ഒമ്പത് വർഷമാകുമ്പോഴാണ് അടുത്ത അപകടം.

2015 ജൂൺ 27നായിരുന്നു ദാരുണ സംഭവം. സ്‌കൂൾ വിട്ടു മടങ്ങുമ്പോഴാണു കറുകടം വിദ്യാവികാസ് സ്കൂളിന്‍റെ ബസിനു മുകളിൽ കാറ്റിൽ മരം പതിച്ചത്.

ഇഞ്ചൂർ ആലുങ്കമോളത്ത് എ കൃഷ്ണേന്ദു(5), കുത്തുകുഴി മാത്തൻമോളേൽ ജോഹൻ ജെഗി(13) ഊന്നുകൽ പുന്നയ്ക്കൽ ഗൗരി(10), പിടവൂർ കാരോത്തുകുഴി അമീർ ജാബിർ(8), നെല്ലിമറ്റം ചിറ്റായത്ത് ഇഷ സാറ എൽദോ(14) എന്നിവരാണ് അന്നു മരിച്ചത്. 12 കിലോ മീറ്റർ വ്യത്യാസത്തിൽ കവളങ്ങാട് പഞ്ചായത്തിൽ തന്നെയാണ് രണ്ട് അപകടവും നടന്നത്.