Timely news thodupuzha

logo

സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് സജി നന്ത‍്യാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരേയാണ് ബി. ഉണ്ണികൃഷ്ണൻ ഫിലിം ചേംബറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത‍്യാട്ടിനെ നിയന്ത്രിക്കണമെന്നാണ് ഉണ്ണികൃഷ്ണൻ പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, ഉണ്ണികൃഷ്ണന് തന്നോട് വ‍്യക്തി വൈരാഗ‍്യമുണ്ടെന്ന് സജി നന്ത‍്യാട്ട് പ്രതികരിച്ചു. 1989ൽ കോട്ടയം സിഎംഎസ് കോളെജിലെ തെരഞ്ഞെടുപ്പ് കാലത്ത് ബി. ഉണ്ണികൃഷ്ണൻറെ പാനലിനെ താൻ തോൽപ്പിച്ചിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഉണ്ണികൃഷ്ണന് തന്നോടുള്ള ശത്രുതയെന്നും സജി നന്ത‍്യാട്ട് പറഞ്ഞു. നടി വിൻസിയുടെ പരാതിയെത്തുടർന്ന് നിർമാതാവിനെ ഫെഫ്ക വിളിച്ചുവരുത്തിയതിനെതിരേ താൻ പ്രതികരിച്ചിരുന്നുവെന്നും നിലവിൽ പ്രകോപനമുണ്ടാവാൻ കാരണം അതാണെന്നും സജി നന്ത‍്യാട്ട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *