Timely news thodupuzha

logo

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിനകത്ത് ദുർ​ഗന്ധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാന്തയിൽ വെള്ളം ലീക്ക് ചെയ്ത് യാത്രക്കാർ തെന്നി വീഴുന്നത് പതിവായി കൊണ്ടിരിക്കുന്നു. ഇതിന് പുറമേ വൈദ്യുതി മുടക്കവും…. മീറ്റർ ബോക്സ് ഇളകി പറിഞ്ഞ് അപകടാവസ്ഥയിലാണെന്നും തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ മേഖല കമ്മിറ്റിയിൽ ആരോപിച്ചു.

പ്ലാസ കോംപ്ലക്സിന്റെ സമീപമുള്ള ഓടകൾ നിറഞ്ഞിരിക്കുക ആണെന്ന് യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. ​അതിനാൽ ഓടകളിലെ മഴക്കാല പൂർവ്വ ശുചീകരണം എത്രയും പെട്ടെന്ന് നടത്തണം, കൂടാതെ ഗ്രിൽ സ്ലാബ് ക്ലീൻ ചെയ്യണം, രാത്രി എട്ട് മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ച യോ​ഗത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ജോസ് വഴുതനപ്പിള്ളിൽ നിർവ്വഹിച്ചു. ഭാരവാഹികളായി, റഹിം നാനോ മൊബൈൽ(മേഖല പ്രസിഡന്റ്), സജി സിറിയക്(സെക്രട്ടറി), ഡോണി അ​ഗസ്റ്റിൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സി.കെ നവാസ്, ടോമി സെബാസ്റ്റ്യൻ എന്നിവർ ആസംസ നേർന്നു. നാസ്സർ സൈര സ്വാ​ഗതവും സന്തോഷ് കമൽ നന്ദിയും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *