തൊടുപുഴ: മണക്കാട് ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴഉത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു. പുതുപ്പരിയാരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജേക്കബ്ബ് ആശംസ അർപ്പിച്ചു. ജിനി മോൾ സ്വാഗതവും മഞ്ജുഷ നന്ദിയും അറിയിച്ചു.വിവിധ പരിപാടികൾ കോർത്തിണക്കുന്ന മഴ ഉൽസവം ജൂലൈ അവസാനം വിപുലമായ സമ്മേളനത്തോടും കലാപരികളോടും കൂടി സമാപിക്കും.
മഴഉൽസവം 2024 ആരംഭിച്ചു
