കോഴിക്കോട്: കൊയിലാണ്ടി പുറക്കാട് കിഴക്കെകണ്ടംകുനി ശ്രീജേഷിനെയാണ്(41) വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണു അബോധാവസ്ഥയിൽ ശ്രീജേഷിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.