Timely news thodupuzha

logo

സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, പകരം പി.ബി നൂഹ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സിവിൽ സപ്ലൈസ് സി.എം.ഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെയും ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്ന് പി.ബി നൂഹിനെയും മാറ്റി. ശ്രീറാം വെങ്കിട്ടരാമന് പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി.

ശ്രീറാമിനു പുതിയ നിയമനം നൽകിയിട്ടില്ല. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശിഖ സുരേന്ദ്രനെയാണ് ടൂറിസം ഡയറക്ടറുടെ ഒഴിവിലേക്ക് നിയമിച്ചത്.

കെ.റ്റി.ഡി.സി മാനേജിങ് ഡയറക്ടറുടെ പൂർണ അധിക ചുമതലയും ശിഖ സുരേന്ദ്രൻ വഹിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി എം.എസ് മാധവിക്കുട്ടിയെ നിയമിച്ചു. സെർ ഫോർ കിന്യൂയിങ്ങ് എജ്യൂക്കേഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി നൽകി.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ പൂർണ അധിക ചുമതല കൂടി നൽകി. ഫോർട്ട് കൊച്ചി സബ് കലക്റ്റർ മീരയെ എറണാകുളം ജില്ലാ വികസന കമ്മിഷണറായും നിയമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *