തൊടുപുഴ: ദേശീയ സമ്പാദ്യ പദ്ധതി പഠിക്കാനെത്തിയ അധ്യാപകർക്ക് ഇരിപ്പിടമില്ലാത്ത സാഹചര്യം.ഇന്ന് രാവിലെ തൊടുപുഴ സിവിൽ സ്റ്റേഷനിലെ ഹാളിലാണ് യോഗം വിളിച്ചത്. ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ സ്റ്റുഡന്റസ് സേവിങ് സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് യോഗം വിളിച്ചത്. നോഡൽ ഓഫിസർമാരായ അധ്യാപകർക്ക് ചൊവ്വാഴ്ച ദേശീയ സമ്പാദ്യ പദ്ധതി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും അധ്യാപകർ എത്തിയെങ്കിലും ആവശ്യമായ സീറ്റുകൾ ഒരുക്കിയിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായി.


ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നോഡൽ ഓഫീസർമാരായ അധ്യാപകർക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ വച്ച് ദേശീയ സമ്പാദ്യ പദ്ധതി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.