Timely news thodupuzha

logo

ആരോഗ്യ മേഖലയിലെ തൊഴിലിന് ഇംഗ്ലീഷ് ഭാഷാ പരിശീലനം; ഓസ്‌ട്രേലിയ ആസ്ഥാനമായ ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷ് തൊടുപുഴയിൽ

തൊടുപുഴ: ഒ.ഇ.റ്റിയുടെ അംഗീകൃത പരീക്ഷാ കേന്ദ്രമായ പി.ഇ.എ.ആർ അക്കാദമി ഓസ്ട്രേലിയയുടെ ഭാഷാ പരിശീലന വിഭാഗമായ ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷിന്റെ കേരളത്തിലെ ആദ്യത്തെ സ്ഥാപനം തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ജൂലായ് 10ന് രാവിലെ 9:30ന് തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്‌ഘാടനം നിർവഹിക്കും.

ഒ.ഇ.റ്റിയുടെ പ്രീമിയം പാർട്നർ ആയിട്ടുള്ള ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷ്, ആരോഗ്യ മേഖലയിലെ തൊഴിൽ ലഭ്യതയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിൽ(Occupational English Test) ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗാർത്ഥികളിൽ 95% വിജയനിരക്കുമായി പ്രശസ്തമാണ്.

ഡെന്റിസ്ട്രി, ഡയറ്റെറ്റിക്സ്, മെഡിസിൻ, നഴ്സിങ്ങ്, ഒക്ക്യൂപ്പേഷണൽ തെറാപ്പി, ഫാർമസി, ഫിസിയോതെറാപ്പി, റേഡിയോ​ഗ്രാഫി, സ്പീച്ച് പാത്തോളജി, വെറ്ററിനറി സയൻസ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ള മെഡിക്കൽ പ്രഫഷണലുകൾക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിന് ഒ.ഇ.റ്റിയുടെ അംഗീകൃത പരീക്ഷാ കേന്ദ്രമായ പി.ഇ.എ.ആർ അക്കാദമി ഓസ്ട്രേലിയയുടെ ഭാഷാ പരിശീലന വിഭാഗമായ ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷിന്റെ അംഗീകാരമുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രീമിയം പ്രിപറേഷൻ പ്രൊവൈഡർ(PPP) ആണ് ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷ്. കൂടാതെ ഒ.ഇ.റ്റിയുടെ ഒഫീഷ്യൽ പ്രോഗ്രാം ആയ ഒ.ഇ.റ്റി ഓൾ – സ്റ്റാർസ് റെക്കൊ​ഗ്നിഷൻ, നിയാസ് ഓസ്‌ട്രേലിയയുടെ(NEAS) അംഗീകാരം തുടങ്ങിയവ ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

സ്ഥാപനത്തിന്റെ തൊടുപുഴയിലെ പരിശീലന കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളോടെ ഓരോ പ്രഫഷനും അനുസരിച്ചുള്ള വ്യക്തിഗത പരിശീലനം നൽകുന്നതിന് ഒ.ഇ.റ്റി അംഗീകാരമുള്ള പരിചയ സമ്പന്നരായ അധ്യാപകർ സജ്ജമാണ്.

ഓസ്‌ട്രേലിയ ആസ്ഥാനമായി വിവിധയിടങ്ങളിൽ പരിശീലന കേന്ദ്രങ്ങളുള്ള ഡി.വൈ.എസ്.ജി.യു ഇം​ഗ്ലീഷ്, ആരോഗ്യ പരിചരണ രംഗത്തുള്ള പ്രൊഫഷണലുകൾക്ക് രാജ്യാന്തര കരിയറിൽ ഉയരങ്ങളിൽ എത്തുന്നതിന് ആവശ്യമായ ലോക നിലവാരമുള്ള സവിശേഷ ഭാഷാ പരിശീലനം എല്ലാവർക്കും പ്രാപ്യമായതാക്കുന്നതിന് ഇന്ത്യയിലുടനീളം പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ വിവരങ്ങൾക്ക് www.dysguenglish.com സന്ദർശിക്കുകയോ. 89711 13033, 99457 22395 – ഈ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *