Timely news thodupuzha

logo

അനധികൃത ട്രക്കിങ്ങ് നടത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ ഇടുക്കി മലമുകളിൽ കുടുങ്ങി

ഇടുക്കി: പുഷ്പകണ്ടം നാലുമലയിലെ കുന്നിൻ മുകളിൽ അനധികൃതമായി ട്രക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കനത്ത മഴയിൽ കുടുങ്ങി.

കർണാടകയിൽ നിന്ന് ഓഫ് റോഡ് ട്രക്കിംഗിനായെത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. വാഹനങ്ങൾ മഴയെ തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ വന്നതോടെ മലമുകളിൽ കുടുങ്ങുകയായിരുന്നു. മഴക്കാലത്ത് ട്രക്കിംഗ് നിരോധിച്ച പ്രദേശമാണിത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കർണാടകയിൽ നിന്നെത്തിയ 40 അംഗസംഘം അനധികൃതമായി ട്രക്കിങിനായി എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോൾ മഴയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ മഴയുണ്ടായതോടെ വാഹനങ്ങൾ ഇതുവഴി തിരിച്ചിറക്കാൻ പറ്റാതെ വരികയായിരുന്നു.

പിന്നീട് വാഹനത്തിലുണ്ടായവർ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യർഥിക്കുകയായിരുന്നു. നാട്ടുകാർ ഇവർക്ക് രാത്രി അടുത്തുള്ള റിസോർട്ടുകളിൽ താമസ സൗകര്യം ഒരുക്കിയ ശേഷം പോലീസിനേയും മോട്ടോർ വാഹന വകുപ്പിനേയും കാര്യം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രക്കിംഗ് നടത്തിയവർക്കെതിരേ കർശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *