Timely news thodupuzha

logo

കോതമംഗലം വെള്ളത്തൂവലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു; കൊന്നത്തടിയിൽ കടയുടെ മേൽക്കൂര തകർന്നു

കോതമംഗലം: അതിശക്തമായ കാറ്റിലും മഴയിലും അടിമാലി വെള്ളത്തൂവലിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്ടം. വെള്ളത്തൂവൽ – പൂത്തലനിരപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.

വെള്ളത്തൂവൽ – ആനച്ചാൽ റോഡിൽ മരം വീണതുമലം അരമണിക്കൂറോളം ഗതഗതം തടസ്സപ്പെട്ടു. വൈദ്യുത ലൈനിൽ മരം വീണത് മൂലം പ്രദേശത്തെ വൈദ്യുതിയും തടസ്സപ്പെട്ടു.

കനത്ത മഴയിൽ മുതിരപ്പുഴയാറിലെ നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. കൊന്നത്തടി ടൗണിൽ വ്യാപാരം നടത്തി വന്നിരുന്ന രംഭയുടെ സ്റ്റേഷനറി കടയുടെ മേൽക്കൂര തകർന്ന് നാശനഷ്ടമുണ്ടായി.

വെള്ളത്തൂവൽ – കൊന്നത്തി റോഡിൽ പലസ്ഥലങ്ങളിലായി ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായി. നിരവധി കൃഷിയിടങ്ങളിൽ വിളകൾക്ക് നാശനഷ്ടമുണ്ടായി. രാവിലെ മാറി നിന്ന മഴ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *