ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസേർച്ചിൻറെ അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ ഇന്ത്യൻ വിപണിയെ വലിയ തോതിൽ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സെക്യൂരിറ്റിസ് ആൻറ് എകസ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഇവ പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വെളിപ്പെടുത്തലുകളിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നു. മോദി സർക്കാരും അദാനിയും തമ്മിലുള്ള അടുപ്പമാണ് നിസ്സംഗതയ്ക്ക് പിന്നിലെ കാരണമെന്ന വിമർശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.