കോഴിക്കോട്: വിദേശ കറൻസി കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃതമായി കൈമാറ്റം ചെയ്യുന്ന 7 അംഗ സംഘം പിടിയിൽ. കരിപ്പൂർ സ്വദേശികളായ ബീരാൻ കുട്ടി, രാജേന്ദ്രൻ , കബീർ, അസറുദ്ദീൻ, ബാബുരാജ്, മായിൻ , വീരാൻ കുട്ടി എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും ഒൻപത് ലക്ഷത്തി പത്തൊൻപതിനായിരത്തി മുന്നൂറ്റി എൺപതു രൂപയും 3.8 ലക്ഷത്തോളം വിലവരുന്ന വിദേശ കറൻസിയും പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ച മുൻപ് വിമാനത്താവള പരിസരത്തു നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശ കറൻസി കൈമാറ്റം ചെയ്യുന്ന 5 അംഗ സംഘത്തെയാണ് 4 ലക്ഷത്തോളം രൂപയുമായി പിടികൂടിയത്.