കൊച്ചി: രാജ്യത്തെ ലഹരി ഇടപാടുകള്‍ക്ക് തടയിടാനായി ആദ്യത്തെ ടോള്‍ ഫ്രീ ദേശീയ ഹെല്പ് ലൈന്‍ മാനസ്(മദക് പദാര്ഥ് നിസേദ് അസുച്ന കേന്ദ്ര അഥവാ നാര്‍കോട്ടിക് നിരോധന ഇന്റലിജന്‍സ് സെന്റര്‍) ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
1933 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് ഇനി ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാകും. മാനസ് നാഷണല്‍ നാര്‍കോട്ടിക് ഹെല്പ് ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്രമന്ത്രി അമിത്ഷാ നിര്‍വഹിക്കും.
1933 – ടോള്‍ഫ്രീ നമ്പറിനൊപ്പം info.ncbmanas@gov.in – ഈ മെയില്‍ വഴിയും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതു കുറ്റകൃത്യവും റിപ്പോര്‍ട്ട് ചെയ്യാനും പുനരധിവാസത്തിനും കൗണ്സലിംഗിനുമുള്ള സഹായം തേടാനും കഴിയും.
മയക്കുമരുന്ന് കടത്ത്, വില്പന, വാങ്ങല്‍, സംഭരണം, നിര്‍മാണം, സൈക്കോട്രോപിക് പദാര്‍ഥങ്ങളുടെ കൃഷി എന്നിവ ഉള്‍പ്പെടെയുള്ള നല്കിയ വിവരങ്ങള്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഉടന്‍ അവലോകനം ചെയ്ത് നടപടികള്‍ സ്വീകരിക്കും.