വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. എരുമ പുല്ലിൽ വീട്ടിൽ പി ഹർഷ(24), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലിൽ വീട്ടിൽ ഇ.പി പ്രണവ്(20), നിരപ്പേൽ വീട്ടിൽ എൻ.എ അജിത്ത്(23), കരിക്കല്ലൂർ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയിൽ വീട്ടിൽ ആൽബിൻ ജെയിംസ്(20) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുൽപ്പളളി കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് നാലംഗ സംഘം എക്സൈസ് സംഘത്തിൻറെ പിടിയിലാവുന്നത്. 170 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗ്, ലഹരി ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ ഉപയോഗിച്ചു വന്ന ബൈക്ക് എന്നിവയും പിടിച്ചെടുത്തു.
വയനാട് കഞ്ചാവ് വിൽപ്പന കേസിൽ നാല് പേർ അറസ്റ്റിൽ
