ചെറുതോണി: കൊന്നത്തടി പഞ്ചായത്തിലൂടെ കടന്നു പോകുന്ന ചിന്നാർ മാങ്കുവ റോഡിന് അഞ്ച് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തള്ളകാനം ചിന്നാർ മാങ്കുവ റോഡിൽ ഈ ഭാഗത്തെ 11 .800 കി മീ മുതൽ 15 കീ.മി വരെ ഉള്ള 3.200 കിലോമീറ്ററാണ് നിർമ്മിക്കുക. ബി.എം ആൻഡ് ബി.സി ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന ഈ റോഡിന് 4 .5 മീറ്റർ വീതിയിലാണ് ടാറിങ്ങ് നടത്തുക. ഇതിന്റെ ഭാഗമായി രണ്ട് കലുങ്കുകൾ കൂടെ പുനർ നിർമ്മിക്കുകയും ഏതാനും ഭാഗങ്ങളിൽ ഐറിഷ് ഓട നിർമ്മിക്കുകയും ചെയ്യും. കൊന്നത്തടി കഞ്ഞിക്കുഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ജനവാസ മേഖലയിൽ കൂടെ കടന്ന് പോകുന്ന റോഡാണിത്. കൊന്നത്തടി പഞ്ചായത്തിൽ ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ നിരവധി റോഡുകളാണ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമാണം നടന്ന് വരുന്നതെന്ന് മന്ത്രി പറഞ്ഞു.