തിരുവനന്തപുരം: കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആർ.റ്റി.സി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. 15 ആഴ്ച മുമ്പ് കെ.എസ്.ആർ.റ്റി.സി വാഹനങ്ങള്‍ ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ആഴ്ചയില്‍ ഏഴും എട്ടും ആയിരുന്നു.
എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് പൂജ്യമാക്കാന്‍ കഴിഞ്ഞു. മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.റ്റി.സിയില്‍ ഓണത്തിന് മുമ്പ് തന്നെ ഒറ്റ ഗഡുവായി ശമ്പളം നല്‍കും. നാലാഴ്ച കൊണ്ട് കെ.എസ്.ആർ.റ്റി.സിയില്‍ റിക്കോര്‍ഡ് വരുമാനമുണ്ടായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.