കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി മേനോന് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിച്ചു.
ക്ഷേത്രത്തിലെ മുഖ്യ സുരക്ഷാ ഓഫീസറെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനായി ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കൽ 29ലേക്ക് മാറ്റി. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയെന്നാണ് ആക്ഷേപം.