വാഴക്കുളം: കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം സ്റ്റേഷനിൽ സംഘടിപ്പിച്ചു. സബ്. ഇൻസ്‌പെക്ടർ ഷെബാബ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ പരിധിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. റെസിഡൻസ് അസോസിയേഷനുകളുടെ സഹകരണം അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ഗാന്ധിനഗർ റെസി.അസോസിയേഷൻ, മൈത്രി നഗർ റെസി. അസോസിയേഷൻ, സബ്‌സ്റ്റേഷൻ റെസി. അസോസിയേഷൻ, സ്നേഹതീരം റെസി. അസോസിയേഷൻ,ബെസ്ലഹം റെസി. അസോസിയേഷൻ, ഏനാനെല്ലൂർ റെസി. അസോസിയേഷൻ തുടങ്ങിയ അസോസിയേഷനുകളുടെ ഭാരവാഹികൾ പങ്കെടുത്തു.