തൊടുപുഴ : അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾ (ഡിഫറൻഷ്യ 2024) ഇടുക്കി ജില്ലാ സബ് കളക്ടർ ഡോ.അരുൺ എസ് നായർ ഐ എ എസ്, ജൂലൈ 29 നു രാ വിലെ 10 ന് ഉൽഘാടനം ചെയ്യും .കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി.കെ എം മൂസ അദ്ധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്‌ടർ അഡ്വ.കെ എം മിജാസ്, അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസർ അഡ്വ. എസ് എസ് താജുദ്ധീൻ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡി എഫ് മെൽവിൻ ജോസ്, പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. . കെ എ ഖാലിദ് , അക്കാഡമിക് ഡീൻ പ്രൊഫ. നീദാ ഫരീദ്, ജനറൽ വിഭാഗം മേധാവി പ്രൊഫ. എൻ എ സെമിമോൾ എന്നിവർ സംബന്ധിക്കും .
തുടർന്ന് ‘ഉത്തരവാദിത്വമുള്ള രക്ഷാകർത്വത്തം’ ‘ഭാവി എങ്ങനെ വിജയകരമാക്കാം ‘ ഉത്തരവാദിത്വമുള്ള പ്രഫഷണൽ എങ്ങനെ ആകാം ‘ എന്നീ വിഷയങ്ങളെ ആസ്പദമാക്കി അന്തർ ദേശീയ മോട്ടിവേഷൻ ട്രെയിനർ ജിജോ ചിറ്റാടി, പ്രശസ്ത മാനവ വിഭവ ശേഷി പരിശീലകനും കരിയർ കൺസൾട്ടൻന്റുമായ മോൻസി വർഗ്ഗീസ്, അൽ അസ്ഹർ മെഡിക്കൽ കോളേജ് ആൻറ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്‌പിറ്റൽ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് എന്നിവർ നയിക്കുന്ന ചർച്ചാക്ലാസ്സുകൾ ഉണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക് ട്രോണിക്‌സ്, ഓട്ടോമൊബൈൽ മെക്കാനിക്കൽ എന്നീ എഞ്ചിനീയറിംഗ് ശാഖകളിലേക്ക് പ്രവേശനം നേടിയ സംസ്ഥാനത്തെ 300 ഓളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും.