Timely news thodupuzha

logo

തൊടുപുഴ അൽ – അസ്ഹർ പോളീ ടെക്നിക് കോളേജിലെ ഒന്നാം സെമസ്റ്റർ ക്ലാസുകൾക്ക് തുടക്കമായി

തൊടുപുഴ: അൽ – അസ്ഹർ പോളീ ടെക്നിക് കോളേളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾക്ക് തുടക്കമായി. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം, ഡിഫറൻഷ്യ 2024 ഇടുക്കി ജില്ലാ സബ് കളക്ടർ ഡോ. അരുൺ എസ് നായർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം മൂസ അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ഡയറക്ടർ അഡ്വ. കെ.എം മിജാസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഡ്വ. എസ്.എസ് താജുദ്ധീൻ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡി.എഫ് മെൽവിൻ ജോസ്, പോളീ ടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ ഖാലിദ്, അക്കാഡമിക് ഡീൻ പ്രൊഫ. നീദാഫരീദ്, ജനറൽ വിഭാഗം മേധാവി പ്രൊഫ. എൻ.എ സെമിമോൾ എന്നിവർ സംബന്ധിച്ചു.

ഉത്തരവാദിത്വമുള്ള രക്ഷാകർത്വത്തമെന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ മോട്ടിവേഷൻ ട്രെയിനർ ജിജോ ചിറ്റാടി ക്ലാസ് നയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഭാവി എങ്ങനെ വിജയകരമാക്കാം, ഉത്തരവാദിത്വമുള്ള പ്രൊഫഷണൽ എങ്ങനെയാകാം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത മാനവ വിഭവശേഷി പരിശീലകനും കരിയർ കൺസൾട്ടന്റുമായ മോൻസി വർഗ്ഗീസ് അൽ അസ്ഹർ മെഡിക്കൽ കോളേജ് ആൻ്റ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് എന്നിവർ നയിക്കുന്ന ചർച്ചാ ക്ലാസ്സുകൾ ഉണ്ടായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, മെക്കാനിക്കൽ തുടങ്ങിയ എഞ്ചിനീയറിംഗ് ശാഖകളിലേക്ക് പ്രവേശനം നേടിയ സംസ്ഥാനത്തെ 300ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *