Timely news thodupuzha

logo

വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ പൊതുപരിപാടികളെല്ലാം റദ്ദാക്കി; ദുഃഖം രേഖപ്പെടുത്തി ഗവർണർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന പൊതു പരിപാടികളെല്ലാം മാറ്റി വയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. മൂന്നു തവണയാണ് ഉരുള്‍പൊട്ടിയതെന്നാണ് വിവരം. വയനാട് ഉരുള്‍പൊട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അതീവ ദു:ഖം രേഖപ്പെടുത്തി.

വലിയ അപകടമാണ് ഉണ്ടായതെന്നും അതീവ:ദുഖമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ പറ്റാത്ത അവസ്ഥയാണെന്നും ദൈവത്തോട് പ്രാർഥിക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയിനിയും നിരവിധി പേർ കുടുങ്ങിക്കിടക്കുന്നതാായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ‌

ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമാണ്.

Leave a Comment

Your email address will not be published. Required fields are marked *