Timely news thodupuzha

logo

തെന്നത്തൂർ നാല് സെന്റ് കോളനി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുണമെന്ന് ബി.ജെ.പി

കോടിക്കുളം: പഞ്ചായത്തിലെ രണ്ടാം വാർഡ് തെന്നത്തൂർ നാല്സെന്റ് കോളനി റോഡ് പൊട്ടി പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളായി. കാൽനട യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ‌

അവശ്യ സർവ്വീസിന് ഓട്ടോ വിളിച്ചാൽ പോലും ​ഗതാ​ഗതം സാധ്യമല്ല. ഈ ഭാഗത്ത് 40ഓളം കടുംബങ്ങൾ താമസിക്കുന്നു. നിരവധി വിദ്യാർത്ഥികൾ സ്കൂളിലേക്കും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജോലിക്ക് പോകുന്നതും ഇതിലൂടെയാണ്.

അതിനാൽ എത്രയും പെട്ടന്ന് റോഡ് സഞ്ചാരയോഗ്യമാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണമെന്നും അധികാരികൾ ഈ പ്രശ്നത്തിൽ തീരുമാനമെടുക്കണമെന്നും ബി.ജെ.പി കോടിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി കെ ശശി, ജനറൽ സെക്രട്ടറി പ്രദീപ് പി.ആർ പൈങ്ങാരപ്പിള്ളിയിൽ എന്നിവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകമെന്നും അവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *