തിരുവനന്തപുരം: ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമൊക്കെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവർക്ക് വീട്, തൊഴിലുപകരണങ്ങൾ, ക്ഷീര കർഷകരുടെ ജീവിത മാർഗ്ഗമായ കന്നുകാലികൾ, ചെറുവ്യാപാര സ്ഥാപനങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ നൽകി, ഒരു നാടിനെ പുനർ നിർമ്മിക്കാനായുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്നതിന് കേരളമാകെ സഹായിക്കേണ്ടതുണ്ട്. ഈ ദ്വൗത്യത്തിൽ ഒരു പങ്ക് നിർവഹിക്കുവാൻ തയ്യാറാകുന്നതായി ജോയിൻ്റ് കൗൺസിൽ അറിയിച്ചു.

പുനരധിവാസത്തിനുള്ള ഗൃഹനിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നിർവ്വഹണമാണ് ജോയിൻ്റ് കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത്.

പുനരധിവാസ പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ ഉടൻ തന്നെ സംഘടന ജില്ല ഭരണകൂടത്തിന് സമർപ്പിക്കുന്നതാണെന്ന് ചെയർമാൻ കെ.പി ഗോപകുമാറും ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും വ്യക്തമാക്കി.