Timely news thodupuzha

logo

സഹകരണ മേഖലയേ സംരക്ഷിക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെ.എ കുര്യൻ

അടിമാലി: ഓഗസ്റ്റ് നാലിന് നടക്കുന്ന മുരിക്കാശ്ശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ ആവശ്യപ്പെട്ടു.

നിരവധി വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന ബാങ്ക് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പേരിൽ വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകർക്ക് നിക്ഷേപം നൽകാതെയും സാധാരണക്കാരായിട്ടുള്ള കൃഷിക്കാർക്ക് വായ്പ നൽകാതെയുമുള്ള സമീപനമാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി സ്വീകരിച്ച് വരുന്നത്. ഇതിന് അറുതി വരുത്തുന്നതിനും കൃഷിക്കാർക്ക് യഥാസമയം വായ്പ നൽകുന്നതിനും സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സി.എം.പി ഇടുക്കി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *