Timely news thodupuzha

logo

സിദ്ധരാമയ്യയും രാഹുലും 100 വീടുകള്‍ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

148 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്‌ക്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ കൈപിടിച്ചുയര്‍ത്താന്‍ കേരള ജനത ഒന്നിച്ചു നില്‍ക്കുകയാണ്.

ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടകളും ശോഭ ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാം എല്ലാവരും കണ്ടതാണ്. അവിടെ പഠനം മുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്.

ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തും. പൂര്‍ണമായി തകര്‍ന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ മ്മേളനത്തില്‍ പറഞ്ഞു.

സി.എം.ഡി.ആര്‍.എഫിലേക്ക് നിരവധി പേര്‍ സംഭാവന നല്‍കിയിരുന്നു. ഈ സംഭാവന ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിലെ ഉദ്യോ?ഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും. ധനസെക്രട്ടറിയുടെ കീഴില്‍ പ്രത്യേക സംഘം ഇതിനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *