കല്‍പറ്റ: രക്ഷാ പ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പോകവെ വനത്തില്‍ കുടുങ്ങിയ യുവാക്കളെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം. ഇവരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്.
മലപ്പുറം പോത്തുകലില്‍ നിന്ന് ചാലിയാര്‍ പുഴ നീന്തിക്കടന്ന് വയനാട്ടിലേക്ക് പോകവെയാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായി കുടുങ്ങിയത്. വള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ സൂചിപ്പാറ മേഖലയിലേക്ക് പോയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പൊലീസ് ഇവിടേക്ക് എത്തുന്നില്ല, അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും ആരോപിച്ച് ഇവിടെ എത്തിയവരാണ് കുടുങ്ങിയത്. വിടെ അപകടഭീഷണിയുള്ള സ്ഥലമാണ്.
കാട്ടാന അടക്കം ഇറങ്ങുന്ന പ്രദേശമാണിത്. വനംവകുപ്പിന്റെ നിര്‍ദേശമില്ലാതെ മേഖലയിലേക്ക് പോകരുതെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് യുവാക്കള്‍ ഇവിടേക്ക് പോവുകയായിരുന്നു.