തൊടുപുഴ: സഹ ജീവികളുടെ കഷ്ടപ്പാടിൽ തങ്ങളാലാകുന്ന കൈതാങ്ങ് നൽകുന്നതിനായി ജീവനക്കാർ ചേർന്ന് സമാഹരിച്ച തുക തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷന് കൈമാറി. പുളിമൂട്ടിൽ സിൽക്ക്സിൽ നടന്ന ചടങ്ങിൽ ജീവനക്കർ സമാഹകരിച്ച തുക മാനേജിങ്ങ് ഡയറക്ടർ റോയി ജോണിൽ നിന്നും മർച്ചൻര്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഏറ്റുവാങ്ങി. മാനേജിങ്ങ് പാർട്ണർ ജോബിൻ റോയി, ജനറൽ മാനേജർ സേതുരാജ്, ജീവനക്കാർ, മർച്ചന്റ്സ് അസോസ്സിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുളിമൂട്ടിൽ സിൽക്ക്സിലെ ജീവനക്കാരുടെ സുമനസ്സ് ഏവർക്കും മാതൃകയാണെന്ന് മർച്ചൻര്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ പറഞ്ഞു.