തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണ പരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണ സംഘം കാണും. അന്വേഷണ സംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം